Little sad girl sitting on the floor
ജില്ലയില്‍ ഒമ്പത് വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പിതാവിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദന വിവരം അമ്മ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ബാലാവകാശ കമ്മീഷന് അധികൃതരും ഇടപെടുകയായിരുന്നു. കോഴിക്കോട് ഓട്ടോ ഡ്രൈവറായ മുസ്തഫയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ദേഹമാസകലം മര്‍ദനമേറ്റ പാടുണ്ട്. ചിലയിടത്ത് തോല് ഉരിഞ്ഞ് പോയതായും ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായിരുന്നു മര്‍ദനം. കുട്ടിയേയും അമ്മയേയും പിതാവ് സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍ പറഞ്ഞ് അമ്മയുടെ മുന്നില്‍ വെച്ചാണ് പലപ്പോഴും കുട്ടിയെ മര്‍ദിച്ചിരുന്നതെന്നും ഭീഷണിപ്പെടുത്തിയിരുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London