സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം നിയമവിരുദ്ധം. 21 വയസുകാരൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഈ പരാമർശം. പിതാവിന്റെ സഹോദരന്റെ മകൾ ആയ പെൺകുട്ടിയുമായുള്ള നിയമവിരുദ്ധമാണെന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹിതരാകുമെന്നുള്ള അപേക്ഷ നിയമവിരുദ്ധമാണെന്നും യുവാവിന്റെ ഹർജിയിൽ കോടതി വ്യക്തമാക്കി.
പെൺകുട്ടിക്ക് 18 വയസ് തികയുമ്പോൾ വിവാഹം കഴിക്കാമെന്നാണ് യുവാവ് നൽകിയ ഹർജിയിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നത്. തട്ടിക്കൊണ്ടു പോകൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈവശപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി യുവാവിനെതിരെ കേസ് കൊടുത്തിരുന്നു. ഇതിനോടനുബന്ധിച്ചാണ് യുവാവ് നേരത്തെ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ഇരുവരും അടുത്ത ബന്ധുക്കളാണെന്നും ഇരുവരുടെയും പിതാക്കൾ സഹോദരങ്ങളാണെന്നും കാട്ടി മാതാപിതാക്കൾ പരാതി നൽകിയതായും ജാമ്യാപേക്ഷയെ എതിർത്ത സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
ഇതിനിടെ ജീവന് സംരക്ഷണവും ഇഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് കാട്ടി യുവാവ് റിട്ട് ഹർജി സമർപ്പിച്ചത് യുവാവിന്റെ അഭിഭാഷകൻ ചൂണ്ടികാട്ടി. ഇരുവരും ഒരുമിച്ചു കഴിയുകയാണെന്നും ഹർജിയിൽ വ്യക്തമാക്കി. യുവാവിന്റെ ഹർജി തള്ളിയ കോടതി, ഇരുവർക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് വ്യക്തമാക്കി.എന്നാൽ ഹർജിക്കാരുടെ നിയമലംഘനത്തിന് നിയമനടപടി സ്വീകരിക്കുന്നതിൽ നിന്നുള്ള സംരക്ഷണമല്ല ഇതെന്നും കോടതി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London