നമ്മുടെ ആരോഗ്യ സുരക്ഷയ്ക്ക് മാസ്കിന്റെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കാൻ വ്യത്യസ്തമായ ബോധവത്കരണ പരിപാടിയുമയി രംഗത്ത് വന്നിരിക്കുകയാണ് ആലപ്പുഴയിലെ ചാരമംഗലം ഡി.വി.എച്ച.എസ് എസ് ലെ വിദ്യാർത്ഥികൾ. മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നവർക്ക് മറ്റൊരു മാസ്ക് അവർ സൗജന്യമായി നൽകുകയാണ്. വീടുകളിൽ രക്ഷകർത്താക്കൾ തയ്യാറാക്കിയ രണ്ടായിരത്തോളം മാസ്കുകൾ ഇവർ യാത്രക്കാർക്ക് നൽകി.
കാൽനടയാത്രക്കാരും സൈക്കിൾ യാത്ര കാരും മറ്റ് വാഹന യാത്രക്കാരും വളരെ സന്തോഷത്തോടെയാണ് സമ്മാനമായ മാസ്ക് ഏറ്റുവാങ്ങിയത്. പ്രധാന അധ്യാപിക ഗീതദേവി, പി.ടി.എ പ്രസിഡന്റ് അക്ബർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കുട്ടികളുടെ ഈ വേറിട്ട ബോധവത്കരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London