മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനം. പൊലീസിന് നേരെ കല്ലേറ് നടന്നു. തുടർന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.പ്രകോപിതരായ സമരക്കാരെ പൊലീസ് ഓടിച്ചിട്ട് തല്ലി. സെക്രട്ടേറിയറ്റിന് അടുത്തുള്ള ഇടറോഡികളിലേക്ക് പ്രവർത്തകര്‍ ഓടി മറയുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തിയിരുന്നു. ഷാഫി പറമ്പിൽ ഇടപെട്ട് സംഘർഷാവസ്തയ്ക്ക് അയവ് വരുത്താൻ നോക്കിയെങ്കിലും നടന്നില്ല.
‘ബോധപൂർവം ടിയർ ഗ്യാസും ഷെല്ലും എറിയുകയായിരുന്നു. പൊലീസുകാരോട് ഇത് നിർത്തണമെന്നും താൻ പ്രവർത്തകരെ നിയന്ത്രിച്ചുകൊള്ളാമെന്ന് പറഞ്ഞിട്ടും വീണ്ടും ടിയർ ഗ്യാസ് എറിയാൻ ആഹ്വാനം കൊടുക്കുകയായിരുന്നു. ഒരു സമരത്തേയും ഉൾക്കൊള്ളാൻ പിണറായി വിജയൻ തയാറല്ലെങ്കിൽ പൊലീസിന്റേയും പിണറായിയുടേയും ഈ തിട്ടൂരത്തെ അംഗീകരിക്കാൻ ഞങ്ങളും തയാറല്ല’- ഷാഫി പറമ്പിൽ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London