കൊറോണ വൈറസ് നിയന്ത്രണ നിയമങ്ങളുടെ ഭാഗമായി ആളൊഴിഞ്ഞ ഗ്യാലറിയിൽ ആയിരുന്നു മയോർക്കാ ബാഴ്സലോണ മത്സരം എന്നാൽ കളിയുടെ അൻപത്തിരണ്ടാം മിനിറ്റിൽ മെസിയുടെ പത്താം നമ്പറുള്ള അജന്റീനയുടെ കളികുപ്പായമിട്ട ഒരാൾ കളിക്കളത്തിൽ ഓടിക്കയറിയത് ആശങ്കയുളവാക്കി. മെസിക്കും ജോർഡി ആൽബക്കും ഒപ്പം സെൽഫി എടുക്കുകയായിരുന്നു കടന്നുകയറ്റക്കാരന്റെ ലക്ഷ്യം സുരക്ഷാ ജീവനക്കാർ അയാളെ കീഴ്പ്പടുത്തി പുറത്താക്കി എങ്കിലും ഇത്രയും കടുത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഇതു എങ്ങനെ സംഭവിച്ചു എന്നത് അധികൃതർക്ക് ആശങ്ക ഉണ്ടാക്കിയിരിക്കുന്നു. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള കർശന നിയന്ത്രങ്ങൾക്കിടയിൽ മാസ്ക്ക് പോലും ധരിക്കാതെയുള്ള ഇയാളുടെ കടന്നു കയറ്റം ആശങ്ക ഉണർത്തുന്നതാണ്.
© 2019 IBC Live. Developed By Web Designer London