കൊവിഡ് വ്യാപനം മൂലം പത്ത് മാസക്കാലം അടഞ്ഞ് കിടന്ന തിയറ്ററുകളിലേക്ക് റിലിസിനെത്തിയ ആദ്യ സൂപ്പർതാര ചിത്രമാണ് ‘മാസ്റ്റർ. ആദ്യ പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ 800-ലധികം തിയേറ്ററുകളിലും കേരളത്തിൽ 500 എണ്ണത്തിലുമാണ് ചിത്രം പ്രദർശനം തുടരുന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് തിയറ്ററുകള് സിനിമ പ്രദർശനം ആരംഭിച്ചത്. നീണ്ട നാളുകൾക്ക് ശേഷം തിയറ്ററിലെത്തി സിനിമ കാണുന്നതിൻ്റെ ആവേശം ആരാധകരിലുണ്ടായിരുന്നു. ചിത്രത്തിലെ ഓരോ രംഗത്തെയും കൈയടികളോടെയും ആർപ്പുവിളികളോടെയുമാണ് ആരാധകർ വരവേറ്റത്. ഡാൻസ് കളിച്ചും പാലഭിഷേകം നടത്തിയുമാണ് വിവിധ തിയേറ്ററുകൾ ചിത്രത്തെ വരവേറ്റത്. സൂപ്പർഹിറ്റ് ചിത്രം ‘കൈതി’ക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം, വിജയ്ക്കൊപ്പം വിജയ് സേതുപതി ആദ്യമായെത്തുന്ന ചിത്രം എന്നീ കാരണങ്ങളാലും സിനിമാപ്രേമികൾക്കിടയിൽ ആവേശമുണർത്തിയിരുന്നു ചിത്രം.
മാധ്യമപ്രവർത്തകൻ ഡാറ്റസിൻ്റെ മാസ്റ്റർ റിവ്യു വായിക്കാം…
ഒരു ലോകേഷ് കനകരാജ് ചിത്രം എന്ന നിലയിൽ കൈതിക്കൊപ്പം നിൽക്കുന്ന ചിത്രം തന്നെയാണ് മാസ്റ്റർ .സ്ഥിരം തമിഴ് ക്രൂരനായ വില്ലൻ, വാർഡൻ ആയി വരുന്ന നായകൻ കൺസപ്റ്റ് ആണെങ്കിലും ലോകേഷ് കഥ പറഞ്ഞിരിക്കുന്ന രീതി ആണ് പടം വേറെ റേഞ്ച് ആക്കുന്നത്.ആളെ തരിപ്പിച്ചിരിക്കുന്ന ഇൻ്റർവൽ പഞ്ചൊക്കെ മരണ മാസാക്കാൻ സംവിധായകനായിട്ടുണ്ട്.
സ്ക്രീൻ പ്രസൻസിൽ വിജയ് സേതുപതിയുടെ ഭവാനി ഉണ്ടാക്കുന്ന ഓളങ്ങൾക്ക് പലപ്പോഴും പുറകിൽ എവിടെയൊക്കയോ ആണ് വിജയുടെ ജെടി. ആക്ടറും താരവും തമ്മിലുള്ള വ്യത്യാസം തിരശ്ശീലയിൽ അത്രമേൽ സ്പഷ്ടം . അടച്ചിട്ട തിയറ്ററുകൾക്ക് വിരുന്നേകുന്ന അനിരുദ്ധ് മ്യൂസിക്ക് തന്നെയാണ് പടത്തിൻ്റെ ഹൈലേറ്റ്. ടൈറ്റിൽ സോങ്ങിന് എവിടെയോ കേട്ട് മറന്ന ഇംഗ്ലീഷ് റാപ്പ് സോങ്ങിനെ പോലെ തോന്നുന്നതൊഴിച്ചാൽ സംഭവം കിടു.മലയാളിയായ നായികക്ക് മാത്രമല്ല നാസർ അടക്കമുള്ള വൻ താരനിരക്കും വിജയുടെയും വിജയ് സേതുപതിയുടെയും അഴിഞ്ഞാട്ടത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വരുന്നുണ്ട് ചിത്രത്തിൽ. ഫസ്റ്റ് ഹാഫിലെ സീൻ ബൈ സീൻ ത്രിൽ സെക്കൻ്റ് ഹാഫിൽ വിജയ് ആരാധകരെ സുഖിപ്പിക്കാൻ ശ്രമിക്കുമ്പോൾ നഷ്ടപ്പെടുന്നുണ്ട്. മൊത്തത്തിൽ ഒരു ഫെസ്റ്റിവെൽ ചിത്രമാണ് മാസ്റ്റർ .. വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്നത് . എന്നാൽ വിജയ് സേതുപതി – വിജയ് ഒരുമിച്ച് സ്ക്രീനിൽ വരുന്ന സീനുകളിൽ 95% വിജയ് സേതുപതി ചിത്രവും
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London