മാണി സി. കാപ്പൻ്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് എൻസിപി സംസ്ഥാന പ്രസിഡൻറ് ടി പി പീതാംബരൻ മാസ്റ്റർ. ജയിച്ച സീറ്റ് തോറ്റവർക്ക് നൽകിയത് വിഷമമുണ്ടാക്കിയിട്ടുണ്ടാകാം. മുഖ്യമന്ത്രി മാണി സി കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. എൽ.ഡി.എഫിൽ തുടരുന്നത് ആശയപരമായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും പീതാംബരൻ പറഞ്ഞു.
അതേസമയം തൻ്റെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മാണി സി കാപ്പൻ രംഗത്തെത്തി. മന്ത്രി എം.എം മണി വാ പോയ കോടാലിയാണ്, വൺ, ടൂ, ത്രീ എന്നാണ് അദ്ദേഹത്തിൻറെ ശൈലിയെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു. മണിയുടെ പ്രസ്താവനയെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. മാണി സി. കാപ്പൻറെ നടപടി ‘ശുദ്ധ പോക്രിത്തരമാണെന്നായിരുന്നു എം.എം മണിയുടെ പ്രതികരണം. പ്രാഥമിക ചർച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. മാണി സി കാപ്പന് വേറെയാണ് ലക്ഷ്യങ്ങൾ. മന്ത്രിസ്ഥാനം കിട്ടാത്തതിൻറെ ചൊരുക്കാണ് മാണി സി. കാപ്പനെന്നും എം.എം മണി പറഞ്ഞിരുന്നു.
അതേസമയം പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ശേഷം പുതിയ പാർട്ടി രൂപീകരിച്ച് യു.ഡി.എഫിനൊപ്പം ചേരുമെന്ന് മാണി സി. കാപ്പൻ കോട്ടയത്ത് പറഞ്ഞു. എം.എൽ.എ സ്ഥാനം രാജിവെക്കില്ല. കൂടുതൽ നേതാക്കൾ ഒപ്പമുണ്ടാകും, തന്നോടൊപ്പം പോരുന്നവരും പാർട്ടി സ്ഥാനങ്ങൾ രാജിവെയ്ക്കും. ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് ജനങ്ങൾക്കറിയാം. പാർട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവർ എൻ.സി.പി.യിൽ തന്നെയുണ്ടെന്നും മാണി സി. കാപ്പൻ പറഞ്ഞു.്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് ടി പി പീതാംബരൻ മാസ്റ്റർ
മാണി സി. കാപ്പൻറെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് എൻസിപി സംസ്ഥാന പ്രസിഡൻറ് ടി പി പീതാംബരൻ മാസ്റ്റർ. ജയിച്ച സീറ്റ് തോറ്റവർക്ക് നൽകിയത് വിഷമമുണ്ടാക്കിയിട്ടുണ്ടാകാം. മുഖ്യമന്ത്രി മാണി സി കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. എൽ.ഡി.എഫിൽ തുടരുന്നത് ആശയപരമായ തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണെന്നും പീതാംബരൻ പറഞ്ഞു.
അതേസമയം തൻറെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മാണി സി കാപ്പൻ രംഗത്തെത്തി. മന്ത്രി എം.എം മണി വാ പോയ കോടാലിയാണ്, വൺ, ടൂ, ത്രീ എന്നാണ് അദ്ദേഹത്തിൻറെ ശൈലിയെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു. മണിയുടെ പ്രസ്താവനയെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. മാണി സി. കാപ്പൻറെ നടപടി ‘ശുദ്ധ പോക്രിത്തരമാണെന്നായിരുന്നു എം.എം മണിയുടെ പ്രതികരണം. പ്രാഥമിക ചർച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. മാണി സി കാപ്പന് വേറെയാണ് ലക്ഷ്യങ്ങൾ. മന്ത്രിസ്ഥാനം കിട്ടാത്തതിൻറെ ചൊരുക്കാണ് മാണി സി. കാപ്പനെന്നും എം.എം മണി പറഞ്ഞിരുന്നു.
അതേസമയം പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ശേഷം പുതിയ പാർട്ടി രൂപീകരിച്ച് യു.ഡി.എഫിനൊപ്പം ചേരുമെന്ന് മാണി സി. കാപ്പൻ കോട്ടയത്ത് പറഞ്ഞു. എം.എൽ.എ സ്ഥാനം രാജിവെക്കില്ല. കൂടുതൽ നേതാക്കൾ ഒപ്പമുണ്ടാകും, തന്നോടൊപ്പം പോരുന്നവരും പാർട്ടി സ്ഥാനങ്ങൾ രാജിവെയ്ക്കും. ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് ജനങ്ങൾക്കറിയാം. പാർട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവർ എൻ.സി.പി.യിൽ തന്നെയുണ്ടെന്നും മാണി സി. കാപ്പൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London