15-ാം കേരളാ നിയമസഭയുടെ സ്പീക്കർ ആയി എം ബി രാജേഷ്. കേരളത്തിന്റെ 23-ാം സ്പീക്കർ ആയാണ് എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. 96 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ പി സി വിഷ്ണുനാഥായിരുന്നു എതിരാളി. വിഷ്ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്. ഒരു വോട്ടും അസാധുവായില്ല. മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കൾ അദ്ദേഹത്തെ അഭിനന്ദിച്ചു. മുൻലോക്സഭാ എംപിയും ഡിവെെഎഫ്ഐ അഖിലേന്ത്യാ നേതാവുമാണ്.
തൃത്താലയിൽ നിന്നാണ് എം ബി രാജേഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ വി ടി ബൽറാമിയിരുന്നു പ്രധാന എതിരാളി. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം സഭ ഇന്ന് പിരിയും. 140 അംഗ സഭയിൽ എൽഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്.
കഴിഞ്ഞ ദിവസം 136 എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായിരുന്നു. കൊവിഡ് നിരീക്ഷണത്തിലായതിനാൽ കെ.ബാബു, എം.വിൻസന്റ് എന്നിവർക്കും, ആരോഗ്യ പ്രശ്നങ്ങളാൽ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞയ്ക്ക് എത്താനായില്ല. പ്രോടേം സ്പീക്കർ പി.ടി.എ റഹീമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത്.
28നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിന് ബജറ്റവതരണം നടക്കും. ജൂൺ 14 വരെയാണ് സഭാ സമ്മേളനം
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London