കോഴിക്കോട്: മീടു ക്യാമ്പയിനിലൂടെ പലരുടെയും വികൃത മുഖങ്ങൾ അഴിഞ്ഞ് വീണിട്ടുണ്ട്. നിരവധി പേരാണ് മീടുവിലൂടെ തങ്ങൾക്ക് ഏറ്റ ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ് മുന്നോട്ട് വന്നിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങായി കോഴിക്കോട് സാഹിത്യകാരൻമാരുടെ ഇടയിൽ ചില പുകച്ചിലുകളും പിരിച്ചുവിടലുകളുമുണ്ടായി. എഴുത്തുകാരുടെ ലോകത്ത് നേരിടുന്ന പ്രശ്നങ്ങൾ മുമ്പും ചർച്ചക്കിടയായതാണ്. ഇപ്പോൾ പുതുതായി സംസ്കാരിക പ്രവർത്തകൻ സിവിക്ക് ചന്ദ്രനാണ് മീടുവിൽ കുടുങ്ങിയിരിക്കുന്നത്. നാടകകൃത്തും കവിയും, സാമൂഹിക പ്രവർത്തകനുമായ സിവിക്ക് ചന്ദ്രനുനേരെയാണ് ലൈംഗികാതിക്രമ പരാതി ഉയർന്നിരിക്കുനന്നത്. സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൂടിയായ ഒരു യുവ കവയിത്രിയുടേതാണ് പരാതി. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച ശാരീരിക ബന്ധത്തിൽ ഏർപ്പെടുത്തുകയാണ് ഇത്തരക്കാരുടെ രീതി എന്നാണ് യുവതിയുടെ വിമർശനം.
പരാതിക്ക് പിന്നാലെ സിവിക്ക് എഡിറ്ററായ പാഠഭേദം മാസികയുടെ റീഡേഴസ് എഡിറ്റർ എന്ന സ്ഥാനവും തനിക്ക് വേണ്ടെന്ന് യുവതി അറിയിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ പാഠഭേദം മറ്റൊരു റീഡേഴ്സ് എഡിറ്ററായി തെരഞ്ഞെടുത്ത, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയും ആ സ്ഥാനം വേണ്ടെന്ന് അറിയിച്ചുണ്ട്.
യുവതിയുടെ പരാതി അന്വേഷിക്കുന്നെന്ന് ‘പാഠഭേദം‘
മുൻ നക്സലൈറ്റും കവിയും നാടകകൃത്തുമായ സിവിക്ക് ചന്ദ്രൻ താൻ ഒരു തികഞ്ഞ സ്ത്രീപക്ഷ വാദിയാണെന്നാണ് പറയാറുള്ളത്. അവരുടെ മാസികയിലും അത്തരം വിഷയങ്ങൾക്കുമാണ് പ്രാധാന്യവും. എന്നാൽ ഇതെല്ലാം ചെയ്ത് കൊണ്ട് മുഖം മൂടിയിട്ട് സ്ത്രീകൾക്ക് നേരെ ആരുമറിയാതെ തിരിയുന്നതാണ് കാണാൻ കഴിയുന്നത്. സംഭവം സോഷ്യൽ മീഡിയിൽ വിവാദമായതിനെ തുടർന്ന് പാഠഭേദത്തിനുവേണ്ടി അതിന്റെ അണിയറ പ്രവർത്തകരിൽ ഒരാളും ആക്റ്റിവിസ്റ്റുമായ മൃദുലാ ദേവി കാര്യങ്ങൾ വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. ‘പാഠഭേദം എഡിറ്റർ സിവിക് ചന്ദ്രൻ നടത്തിയ ചില ഇടപെടലുകളോട് വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തുന്ന കുറിപ്പ് ലഭിച്ചപ്പോൾ തന്നെ മാസിക സ്വമേധയാ അത് ഒരു പരാതിയായി മുഖവിലയ്ക്കെടുക്കുകയും, പൂർണ ഉത്തരവാദിത്തത്തോടെ പ്രസ്തുത വിഷയത്തിന്റെ കാരണങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണ കമ്മറ്റി രൂപീകരിച്ച് അനുസൃതമായ ഡ്യൂ പ്രോസസ് തുടങ്ങിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കുറ്റാരോപിതനെ മാറ്റിനിർത്തിക്കൊണ്ട് പരാതികൾ കൈകാര്യം ചെയ്യേണ്ട മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്, പരാതി ഉന്നയിച്ച ആളുടെ പൂർണ്ണ തൃപ്തിയിലും സഹകരണത്തിലും അന്വേഷണ കമ്മറ്റി മുന്നോട്ടു പോവുന്നു. പ്രസ്തുത പ്രക്രിയ പൂർത്തിയായ ശേഷം പാഠഭേദം ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കുന്നതായിരിക്കും.”
നേരത്തെ നടൻ വിനായകനെതെിരെ പരാതി നൽകിയ വ്യക്തിയാണ് എഴുത്തുകാരിയും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ മൃദുലാ ദേവി. അതുകൊണ്ട് തന്നെ മൃദുലയുടെ പോസ്റ്റിന് കീഴെ ഈ വിഷയവും പലരും എടുത്തിട്ടിട്ടുണ്ട്. വിനായകനെ എതിരെ പരാതി നൽകിയ നിങ്ങൾ എന്തുകൊണ്ട് ഇപ്പോൾ പരാതി നൽകുന്നില്ല എന്ന ചോദ്യത്തിന് ‘സിവിക് എന്നോട് കൂടെ കിടക്കാമോ എന്ന് ചോദിച്ചിരുന്നെങ്കിൽ ഞാൻ കേസ് കൊടുത്തേനെ. എന്നോട് ചോദിച്ചില്ല. അതുകൊണ്ട് കേസ് കൊടുത്തില്ല. നടൻ എന്നോട് ചോദിച്ചു. ഞാൻ കേസ് കൊടുത്തു.” എന്നാണ് മൃദുലാ ദേവിയുടെ മുറുപടി.
‘ലൈംഗിക ബന്ധത്തിനായി നിർബന്ധിച്ചു‘
സിവിക്ക് ചന്ദ്രൻ അഡ്മിനായ ‘നിലാനടത്തം’ വാട്ട്സ്ആപ്പ് ഗൂപ്പിൽ അംഗമായിരുന്ന യുവതി അതേ ഗ്രൂപ്പിൽ തന്നെയാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. സിവിക്ക് ചന്ദ്രൻ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തിനായി പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ ആരോപണം.
ഇതു സംബന്ധിച്ച് ‘നിലാനടത്തം’ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തന്നെയാണ് യുവതി കുറിപ്പിട്ടത്. അതേസമയം, ഉടൻതന്നെ ഈ ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്മിന്മാർ ചെയ്തത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം, തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറയുന്നു. പരസ്പര സമ്മതമില്ലാതെ, താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London