കോവിഡ് 19 മലപ്പുറം ജില്ലയിലും സമൂഹവ്യാപന സാധ്യത ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത് അടക്കമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ആര് രശ്മില് നാഥ് ആവശ്യപ്പെട്ടു. രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒ ബി സി മോര്‍ച്ച ജില്ലാ കമ്മിറ്റി നടത്തിയ മെഗാ മാസ്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ആര് രശ്മില് നാഥ് മലപ്പുറത്ത് നിർ വഹിച്ചു. സമ്പര്‍ക്കത്തിന്റെ ഭാഗമായി കളന്തട്ട കോളനിയില്‍ മാസ്ക് വിതരണവും പ്രധാനമന്ത്രിയുടെ കത്ത് നല്കി വ്യക്തി സമ്പര്‍ക്കവും നടത്തി. ഒ ബി സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ പത്മകുമാര്‍, ബി ജെ പി മലപ്പുറം മണ്ഡലം പ്രസിഡന്റ് കെ വി വിനോദ്, മണ്ഡലം വൈസ് പ്രസിഡന്റ് വി ടി താമി, പി. നാരായണന്, അഡ്വ. ഗംഗാധരന്, സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London