തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് വേഗത്തില്‍ ആക്കാന്‍ ‘ക്രഷിങ് ദ കര്‍വ്’ കര്‍മ്മ പദ്ധതി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാസ്സ് വാക്സിനേഷന് ക്യാമ്പുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനുള്ള പ്രാഥമിക നടപടികളും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് കൂടുതല്‍ വാക്സിന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല
ആശുപത്രികളിലെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള വാക്സിന് നിലവിലുണ്ട്. എന്നാല്‍ മെഗാവാക്സിനേഷന് വേണ്ടി നല്കാന് വാക്സിന് കുറവാണ്. തിരുവനന്തപുരത്ത് 40000 ഡോസ് വാക്സിനാണ് ശേഷിക്കുന്നത്. നാളെ മുതല്‍ മെഗാവാക്സിനേഷന് ആരംഭിക്കാന്‍ ആലോചിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത് മാറ്റിവയ്ക്കാനാണ് തീരുമാനം. കേന്ദ്രം 20 ന് കൂടുതല്‍ വാക്സിന് എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് കൂടുതല്‍ വാക്സിന് എത്തിയില്ലെങ്കില്‍ മെഗാവാക്സിനേഷന് തടസപ്പെട്ടേക്കും.
കോവിഡ് വാക്സിനേഷന് ഊര്‍ജ്ജിതമാക്കാന്‍ തദ്ദേശതലത്തില്‍ വാക്സിനേഷന് ഡ്രൈവ് നടത്താനായിരുന്നു ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ വാക്സിനേഷന് ക്യാംപുകള്‍ സംഘടിപ്പിക്കാനായിരുന്നു തീരുമാനം.
കോവിഡ് ഒന്നാം തരംഗത്തെ അപേക്ഷിച്ച് അതിവേഗമാണ് രണ്ടാം തരംഗത്തിന്റെ വ്യാപനം. വ്യാഴാഴ്ച നാലായിരത്തില്‍ നിന്ന പ്രതിദിന കണക്ക് ഇന്നലെ അയ്യായിരം പിന്നിട്ടു. വരും ദിവസങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം പതിനായിരം കടന്നേക്കാമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 1,317 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 413 സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിന് നല്‍കുന്നത്. 45 കഴിഞ്ഞ 30 ലക്ഷത്തോളം പേര് വാക്സിന് സ്വീകരിച്ചു കഴിഞ്ഞു. 80 ലക്ഷത്തിലേറെ പേര്‍ക്ക് ഇനി വാക്സിന് നല്‍കേണ്ടണ്ടതുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London