ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനു പിന്നാലെ വീട്ടു തടങ്കലിലായിരുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി. മൗലാന ആസാദ് റോഡിലെ സബ്സിഡിയറി ജയിലിൽ നിന്ന് ഫെയർ വ്യൂ ഗുപ്കർ റോഡിലെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ ഇന്ന് പുറത്തിറക്കി. എന്നാൽ, ഇവിടെയും തടങ്കൽ തുടരും. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനു പിന്നാലെ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത്. ഇതിനു ശേഷം ഈ വർഷം ഫെബ്രുവരിയിൽ പൊതു സുരക്ഷ നിയമവും ചുമത്തിയിരുന്നു. മെഹബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ ചോദ്യം ചെയ്ത് മകൾ ഇൽതിജ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London