തൊലിപ്പുറത്തല്ലാത്ത സ്പർശനങ്ങളെല്ലാം ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി വിധി. 31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ മാറിടത്തിൽ കയറിപ്പിടിച്ച കേസിൽ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബഞ്ചിന്റേതാണ് ഈ വിവാദ പരാമർശം.
“പ്രതി ചേർക്കപ്പെട്ടയാൾ ഉടുപ്പഴിച്ച് മാറിടത്തിൽ സ്പർശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തൊലിയും തൊലിയും തമ്മിൽ സ്പർശിച്ചിട്ടില്ല. 12 വയസ്സുള്ള ഒരു കുട്ടിയുടെ മാറിടത്തിൽ അമർത്തുക എന്നാൽ, ഒന്നുകിൽ ഉടുപ്പഴിച്ച് കൃത്യം നടത്തുകയോ അല്ലെങ്കിൽ ഉടുപ്പിനിടയിലൂടെ കൃത്യം നടത്തുകയോ വേണം. അല്ലാത്ത പക്ഷം, ഇതിനെ ലൈംഗികാതിക്രമം എന്ന് വിളിക്കാനാവില്ല. എന്നാൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമം 354ആം വകുപ്പിൽ ഇത് പെടുകയും ചെയ്യും.”- കോടതി ചൂണ്ടിക്കാട്ടി.
പ്രായ പൂർത്തിയാകാത്ത കുട്ടിയുടെ ശരീരത്തിൽ പിടിക്കുന്നത് വസ്ത്രം മാറ്റിയിട്ടില്ലെങ്കിൽ അതും ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷക്കാണ് ജഡ്ജി വിധിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London