കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തിൽ ഒരു കാര്യവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ തന്നെ ബിജെപിയിൽ ചേർന്നതു പോലെയാണ്. കുറച്ചുകാലമായി മനസിൽ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാർട്ടി അംഗത്വം സ്വീകരിച്ചാൽ മതി. പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന വാർത്ത പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് മാധ്യമങ്ങളെ അറിയിച്ചത്. ബിജെപി സംഘടിപ്പിക്കുന്ന വിജയയാത്രയിൽ ശ്രീധരന് പങ്കെടുത്ത് പാർട്ടി അംഗത്വം സ്വീകരിക്കും. ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London