കാസർകോട് നഗരത്തിൽ മധ്യവയസ്കനെ മർദിച്ചുകൊന്നു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടർന്നാണ് റഫീഖിന് മർദനമേറ്റത്.
കാസർകോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. റഫീഖിന് പിന്നാലെ യുവതിയും എത്തി. വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്ന് റഫീഖിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ റഫീഖ് അതേ ആശുപത്രിക്ക് മുന്നിൽ തന്നെ വീണു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London