മദ്യാസക്തിയെത്തുടർന്ന് ആരോഗ്യപ്രശ്നമുള്ളവർക്ക് മദ്യം എത്തിക്കാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സർക്കാർ അംഗീകരിക്കുന്നുവെന്ന് സംസ്ഥാന എക്സൈസ് -തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. വിഷയത്തിൽ ഇനി എന്തുചെയ്യണമെന്ന് സർക്കാർ ആലോചിച്ചു തീരുമാനിക്കും. എന്നാൽ മദ്യം കുറിച്ചുകൊടുക്കാൻ ഡോക്ടർമാരോട് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം ഏക്തമാക്കിയത്.
ആൽക്കഹോൾ വിത്ത്ഡ്രാവൽ സിൻഡ്രോം ഉള്ളയാളാണോ അല്ലയോ എന്നു മാത്രമാണ് ഡോക്ടർമാർ കുറിപ്പടി നൽകേണ്ടിയിരുന്നത്. അല്ലാതെ മദ്യം കുറിച്ചുകൊടുക്കകയല്ല എന്നും മന്ത്രി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London