ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കരിമ്പ് തോട്ടത്തിൽ കണ്ടെത്തി. ആട് മേയ്ക്കാൻ എത്തിയ കുട്ടികളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. ബലാത്സംഗത്തിന് ശേഷം സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥലം സീൽ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച സദർ കോട്വാലി പ്രദേശത്തെ കരിമ്പ് തോട്ടത്തിൽ നിന്നുമാണ് 13 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ട്. വസ്ത്രങ്ങൾ അലങ്കോലമായിരുന്നു. പെൺകുട്ടിയുടെ കണ്ണുകൾക്ക് സമീപം മുറിവുകൾ ഉള്ളതായും കണ്ടെത്തി. വിവരമറിഞ്ഞ് എസ്പി സഞ്ജീവ് സുമൻ സേനയും ഐജി ലക്ഷ്മി സിംഗും ക്രൈംബ്രാഞ്ച് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
ഡോക്ടർമാരുടെ സമിതിയുടെ മേൽനോട്ടത്തിൽ വീഡിയോഗ്രാഫിയുടെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നതെന്ന് എസ്പി സഞ്ജീവ് സുമൻ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമായി പറയാൻ കഴിയൂ സംഭവം അന്വേഷിക്കാൻ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം മൃതദേഹം ഏറ്റുവാങ്ങുന്നതിനിടെ ഗ്രാമവാസികൾ ബഹളം വച്ചു. പൊലീസ് മെല്ലെപ്പോക്ക് നടപടി സ്വീകരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London