കൊച്ചി : ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിറോ മലബാര്‍ സഭ സിനഡ്. ന്യൂനപക്ഷ സംവരണത്തില്‍ ഉള്‍പ്പെടെ പ്രകടമായ വിവേചനമുണ്ടെന്നു നിരീക്ഷിച്ച സിനഡ് ഇതര ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ 80:20 അനുപാതം തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി സഭാ ആസ്ഥാനത്തു നടന്ന ഓണ്‍ലൈന്‍ സിനഡിനു ശേഷം സഭാധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇറക്കിയ സിനഡാനന്തര സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല പ്രതിനിധികളെ തെരഞ്ഞെടുത്തതിലും അനീതിയുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിനെ പരസ്യമായി എതിര്‍പ്പ് അറിയിക്കാനാണ് സഭാ സിനഡ് തീരുമാനിച്ചിട്ടുള്ളത്.
© 2019 IBC Live. Developed By Web Designer London