മലപ്പുറം: സ്കൂളില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ കാണാനില്ല.ക്ലാസ് നടക്കുന്ന മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളുമായി എത്താന്‍ ആവശ്യപ്പെട്ട് സ്കൂളില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു കാണാതായത്.മൂര്‍ക്കനാട് എസ്എസ്എച്ച്എസ് സ്കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇവര്‍.തിങ്കളാഴ്ച വൈകിട്ടു മൂന്ന് മണി മുതല്‍ കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
കാണാതായ ദിവസം രാത്രി മുഴുവന്‍ ബന്ധുക്കള്‍ അന്വേഷിച്ചിട്ടും കുട്ടികളെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്ലാസ് നടക്കുന്ന മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിനാണ് കുട്ടികളോട് രക്ഷിതാക്കളുമായി എത്താന്‍ പറഞ്ഞത്. കുട്ടികളെ പുറത്താക്കിയിട്ടില്ലെന്നും രക്ഷിതാവിനെ കൂട്ടിവരണമെന്നാണ് പറഞ്ഞതെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.
ഒരു കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചു കാര്യങ്ങള്‍ അറിയിച്ചതാണെന്നും അധികൃതര്‍ പറഞ്ഞു.കാണാതായ ഒരു കുട്ടിയുടെ സഹോദരന് പറയുന്നത് കുട്ടികളെ കാണാനില്ലെന്ന് അറിയിച്ചിട്ടും സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടികളുണ്ടായില്ലെന്നാണ്.
© 2019 IBC Live. Developed By Web Designer London