ജക്കാർത്ത: ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം കടലിൽ തകർന്ന് വീണെന്ന് സൂചന. വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ ജാവ കടലിൽ നിന്ന് കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാർത്തയിൽനിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകർന്നു വീഴുകയുമായിരുന്നു.
ഇന്തോനേഷ്യയിലെ ജക്കാർത്തയുടെ തീരത്ത് വിമാനം തകർന്നു വീണ സ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതായി ഇന്തോനേഷ്യൻ അന്വേഷകർ അറിയിച്ചു. ഇന്തോനേഷ്യൻ നാവികസേന രക്ഷാപ്രവർത്തനം തുടരുകയാണ്. വിവിധയിടങ്ങളിൽ കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.
ജീവനക്കാർ അടക്കം 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 56 യാത്രക്കാരും ആറ് കാബിൻ ക്രൂ അംഗങ്ങളും അടങ്ങുന്ന യാത്രക്കാരടങ്ങുന്ന ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുള്ള യാത്രക്കാരിൽ അഞ്ച് കുട്ടികളും ഒരു കൈകുഞ്ഞുമുണ്ടെന്നാണ് റിപ്പോർട്ട്. ജക്കാർത്തയുടെ വടക്കുഭാഗത്തുള്ള തീരത്ത് വച്ചാണ് ശ്രീവിജയ എയറിന്റെ ബോയിങ് 737 എന്ന വിമാനം റഡാറിൽ നിന്ന് കാണാതായത്. ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് നാലുമിനിറ്റിനുളളിലാണ് വിമാനവുമായുളള റഡാർ ബന്ധം നഷ്ടമായത്. വെസ്റ്റ് കളിമന്ദാൻ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London