ന്യൂഡൽഹി: രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ജമ്മു-കാഷ്മീരിൽ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ മുൻനിർത്തിയാണ് ഇൻറർനെറ്റ് റദ്ദാക്കിയതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണമെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ടു ചെയ്തു.
എന്നാൽ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കശ്മീരിൽ ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാറുണ്ട്. 2005 മുതലാണ് ഈ രീതി തുടങ്ങിയത്. 2005ൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വാതന്ത്ര്യദിനത്തിൽ ഒരു സമ്മേളന വേദിയിൽ ഭീകരവാദികൾ സ്ഫോടനം നടത്തിയിരുന്നു. ഇതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ജമ്മു കാഷ്മീരിൽ പ്രത്യേക സംസ്ഥാന പദവി റദ്ദാക്കിയ നിയമനിർമ്മാണത്തിന് ശേഷം നരേന്ദ്ര മോദി സർക്കാർ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് മാസങ്ങളോളം നീണ്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London