കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പ്രതി സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതികളായ ഷമീർ, ലോഡ്ജുടമ ക്രിസ്റ്റീന എന്നിവർ ഒളിവിലാണ്. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാണെന്നും പൊലീസ് പറഞ്ഞു. കേസിൽ പ്രതി സലിം കുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
പെൺകുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഫോട്ടോഷൂട്ടിന്റെ മറവിലാണ് കൊച്ചിയിൽ 27 കാരിയായ മോഡലിനെ പീഡനത്തിനരയാക്കിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London