കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹോട്ടലുടമക്കും ജീവനക്കാർക്കുമെതിരെയുള്ള നരഹത്യ കുറ്റം നിലനിൽക്കില്ലന്ന് കോടതി. തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമേ നിലവിലെ റിപോർട്ട് പ്രകാരം ചുമത്താനാകു. പ്രതികൾക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് പരാമർശം. കഴിഞ്ഞ ദിവസമാണ് ഹോട്ടലുടമയ്ക്കും കൂടെ അറസ്റ്റിലായ മറ്റുള്ളവർക്കും കോടതി ജാമ്യം അനുവദിച്ചത്. ഐപിസി 304 വകുപ്പ് പ്രകാരം നരഹത്യ കുറ്റം ഇവർക്കെതിരെ നിലനിൽക്കില്ലെ ന്നാണ് കോടതി വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചു എന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ മോഡലുകളുടെ മരണവുമായി ഇതിനെ എങ്ങിനെ ബന്ധിപ്പിക്കാം എന്നാണ് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ രേഖകൾ പ്രകാരം പ്രതികൾക്കെതിരെ ജാമ്യം ലഭിക്കുന്ന 201 വകുപ്പ് മാത്രമേ നിലനിൽക്കുവെന്നും കോടതി പറഞ്ഞു. വാഹനം ഓടിച്ചിരുന്ന അബ്ദു റഹിമാൻ അമിതമായി മദ്യപിച്ചിരുന്നു.
അമിത വേഗതയിൽ വാഹനം ഓടിച്ചതാണ് അപകട കാരണം എന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു. ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും അപകടമരണത്തിലുള്ള പങ്ക് സംബന്ധിച്ച് കോടതിയിൽ സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഐപിസി 304 എ പ്രാകരം മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്. പിന്നീടാണ് 304 പ്രകാരം നരഹത്യ വകുപ്പ് ചേർത്തത്. പ്രതികൾ തെളിവ് നശിപ്പിച്ചതായി സംശയിക്കുന്നുവെന്നാണ് പോലിസ് റിപോർട്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London