ദില്ലി : ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അപലപിച്ചത്. ‘ഞങ്ങളുടെ 3 യുവ കാര്യകര്‍ത്താക്കളെ കൊന്നതിനെ ഞാന്‍ അപലപിക്കുന്നു. അവര്‍ ജമ്മു കശ്മീരില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മിടുക്കരായ ചെറുപ്പക്കാരായിരുന്നു. ദുഃഖകരമായ ഈ സമയത്ത് എന്റെ ചിന്തകള്‍ അവരുടെ കുടുംബത്തോടൊപ്പമുണ്ട്. അവരുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ . ‘ മോദി ട്വീറ്റ് ചെയ്തു.
കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ കാസിഗണ്ട് പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് മൂന്ന് പ്രാദേശിക ബിജെപി നേതാക്കളെ അജ്ഞാത തീവ്രവാദികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London