മൊഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ എസ് പി ഓഫീസിലേക്കുള്ള കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ച് എസ് പി ഓഫീസിന് സമീപം തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലുവ സി.ഐ സി.എൽ.സുധീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.
നിലവിൽ സമാധാനപരമാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരുടെ മാർച്ച്. എന്നാൽ വീണ്ടും ഒരു അക്രമ സാഹചര്യത്തിലേക്ക് നീങ്ങിയേക്കാം. സി ഐക്കെതിരെ ഇതുവരെ നടപടിയെടുക്കത്ത പക്ഷം പ്രവർത്തകരുടെ ഭാഗത്ത് നിന്നും വൈകാരിക പ്രകടനങ്ങൾ ഉണ്ടായാൽ തങ്ങൾ അത് തടയാൻ നിൽക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇനിയൊരു പ്രകോപനം ഉണ്ടായാൽ ലാത്തി ചാർജിലേക്ക് പൊലീസ് കടന്നേക്കും. ആലുവ നഗരത്തിൽ ഇതിനു മുൻപ് ഇത്രയധികം പൊലീസുകാരെ വിന്യസിച്ചുള്ള പ്രതിഷേധം നടന്നിട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London