കഴിഞ്ഞ ദിവസം മലയാള സിനിമയിലെ താരരാജാവിൻ്റെ 61-ാം പിറന്നാളായിരുന്നു. സിനിമാ രംഗത്തെയും അല്ലാതെയും നിരവധി പേരാണ് പിറന്നാളാശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. നടി സീനത്തും ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് താഴെ അശ്ലീല കമൻ്റിട്ട യുവാവിന് മാസ് മറുപടി നല്കി സീനത്ത് രംഗത്തെത്തിയിരുന്നു. സീനത്ത് മറുപടി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു
മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ.. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു.’- എന്നായിരുന്നു സീനത്തിന്റെ പിറന്നാളാശംസാ പോസ്റ്റ്.
ഇതിനു യുവാവിന്റെ അശ്ലീമ കമന്റിനു സീനത്ത് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘സ്ത്രീ കളോട് ഒരു വീക്ക്നെസ് ആണെന്ന് കേട്ടിട്ടുണ്ട് ചേച്ചിക്ക് വല്ല അനുഭവും ഉണ്ടായിട്ടുണ്ടോ?’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനെതിരെ നിരവധിയാളുകൾ രംഗത്തെത്തി. മോഹൻലാൽ ഫാൻസും രംഗത്തെത്തി. കൃത്യ മറുപടി നൽകിയത് സീനത്ത് ആയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London