കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ പുറത്തുവരും എന്ന പ്രസ്താവനയിൽ എൻസിപി നേതാവ് പി സി ചാക്കോയെ തള്ളി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എംപി. പി സി ചാക്കോയുടെത് വാസ്തവ വിരുദ്ധമായ ആരോപണമാണ്. ചാക്കോയും താനും തമ്മിൽ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും കെ സുധാകരൻ. കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നത് പി സി ചാക്കോയുടെ അഭിപ്രായമെന്നും സുധാകരൻ.
കോൺഗ്രസ് മടുത്തെന്ന് താൻ പി സി ചാക്കോയോട് പറഞ്ഞിട്ടില്ല. പാർട്ടിക്ക് അകത്തുള്ള പോരായ്മകളെ കുറിച്ച് സംസാരിക്കാറുണ്ടെന്നും ഏത് സാഹചര്യത്തിലാണ് പി സി ചാക്കോയുടെ പ്രസ്താവനയെന്ന് അറിയില്ലെന്നും സുധാകരൻ. അദ്ദേഹത്തെ പോലെയുള്ള ആളുകൾ ഇല്ലാത്ത കാര്യം പറയരുത്. എന്ത് പ്രതീക്ഷയിലാണ് പി സി ചാക്കോ എൻസിപിയിലേക്ക് പോയതെന്ന് അറിയില്ലെന്നും സുധാകരൻ.
കെ സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ട് പുറത്തുവരുമെന്നാണ് പി സി ചാക്കോ പറഞ്ഞത്. കെ സുധാകരന് കോൺഗ്രസിൽ തുടരാൻ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാം. കേരളത്തിൽ നിന്ന് അര ഡസനോളം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ഉടൻ എൻസിപിയിൽ ചേരുമെന്നും പി സി ചാക്കോ വ്യക്തമാക്കിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London