കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. തമിഴ്നാടും ബംഗാളും കേരളത്തിൽ നിന്നും വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. തമിഴ്നാട്ടിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറൻറൈനും നിർബന്ധമാണ്. നേരത്തെ ഡൽഹിയും കർണാടകയും നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളെക്കൂടാതെ ഉത്തരാഖണ്ഡ്, മണിപ്പുർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽനിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിൽ പ്രവേശിക്കാനാവുകയുള്ളു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London