മന്ത്രിസഭാ യോഗത്തിൽ നിയമനങ്ങളുടെ കണക്ക് വിശദികരിച്ച് മുഖ്യമന്ത്രി. ഇടത് സർക്കാരിൻ്റെ കാലത്ത് ഒന്നര ലക്ഷത്തിലധികം നിയമങ്ങൾ നടന്നു. ഒഴിവുകൾ വേഗത്തിൽ നികത്താനും പുതിയ തസ്തികൾ സൃഷ്ടിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സിവിൽ സപ്ലൈസ് വകുപ്പിൽ 206 പുതിയ തസ്തികൾ സൃഷ്ടിക്കും. യു.ഡി.എഫ് സർക്കാർ മരവിപ്പിച്ച തസ്തികകൾ പുനരുജ്ജീവിപ്പിക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനം. ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. 10 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്.
നിയമന വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മന്ത്രിസഭാ യോഗത്തിൽ ഇന്ന് ചർച്ചയായത്. ഒരാഴ്ചയ്ക്കുള്ളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകി. പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികളും വകുപ്പുകൾ സ്വീകരിക്കണം. ഇവയുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറിക്കായിരിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London