കനത്ത മഴയിൽ റോഡിടിഞ്ഞ് വീണ് നൂറിലധികം വീട്ടുകാർ ദുരിത്തതിൽ. സംഭവത്തിൽ കണ്ണ് തുറക്കാതെ അധികൃതർ. 2021 ഒക്ടോബർ മാസം 12 തീയതി പെയ്ത കനത്ത മഴയിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ നൂറിൽ അധികം വീടുകലിലേക്ക് ഉള്ള ഒരേയൊരു വഴിയായ (മുകൂട്, ഞാറക്കാട്, കൊണ്ടോതിപ്പെറ്റമൽ റോഡ് ) 30 മീറ്ററോളം നീളത്തിൽ ഇടിഞ്ഞു 10മീറ്ററിൽ അധികം താഴ്ചയിലേക്ക് വീണ് ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. മുൻസിപ്പാലിറ്റി അധികൃതർ എംഎൽഎ തുടങ്ങി പലരും സ്ഥലം സന്ദർശിച്ചു പോവുകയും റവന്യൂ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായില്ല.
45വർഷത്തിൽ അധികമായി ഉപയോഗിച്ചിരുന്ന റോഡ് തടസ്സപ്പെട്ടതോടെ ബദൽ മാർഗ്ഗമില്ലാതെ കഷ്ടപ്പെടുകയാണ് ജനങ്ങൾ. വാഹനം ഇല്ലാത്തത് കൊണ്ട് കൃഷി വിഭവങ്ങൾ വിൽക്കുവാനും അവശ്യ സാധനങ്ങൾ എത്തിക്കുവാനും ഇവിടു്തതെ ജനങ്ങൾ പ്രയാസപ്പെടുന്നു. ഓസം ഫിഷ് ഫാം, ഹൈടെക് റിസോളിംഗ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനം ഏതാണ്ട് അടച്ചിടേണ്ട അവസ്ഥയിൽ ആണ്. പലരുടെയും ജീവിത മാർഗ്ഗം തടസ്സപ്പെട്ടു. ചിറയിൽ ഹെൽത്ത് സെന്റർ, സ്കൂൾ, മദ്രസ്സ، റേഷൻ ഷോപ്പ്, ആരാധനാലയങ്ങൾ എന്നിവടങ്ങളിലെക്കു ചെറിയ കുട്ടികളടക്കം കാൽനട ആയി പോവുന്നതും ഈ വഴിയാണ്. മഴയില്ല എന്ന സമാധാനത്തിൽ ആണു നാട്ടുകാർ. മഴ പെയ്തു തുടങ്ങിയാൽ ഇനിയും മണ്ണ് ഇടിയാം. അങ്ങനെ വന്നാൽ ഇടിഞ്ഞതിന്റെ മുകളിലും താഴെയും ഉള്ള 25ഓളം വീടുകൾ മണ്ണിനടിയിൽപ്പെടും. സ്കൂൾ തുറന്ന ശേഷം ഈ വഴിയിലൂടെ കടന്നു പോകുന്ന കുഞ്ഞുങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
കോഴിക്കോട് എയർപോർട്ടിന് വേണ്ടി മണ്ണ് എടുത്തതിലെ അശാസ്ത്രീയതയാണ് ഈ അവസ്ഥക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ കൊടുത്തിട്ട് അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാർ. സംഭവത്തിൽ അധികൃതരുടെ ഇടപെടലുണ്ടായില്ലെങ്കിൽ മറ്റൊരു ജീവഹാനി അടക്കമുള്ള ദുരന്തത്തിന് കൂടി സാക്ഷികൾ ആകേണ്ടി വരുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London