കാബൂളിൽ ഇരുന്നൂറിലേറെ ഇന്ത്യക്കാർ തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കൊവിഡ് സാഹചര്യത്തിലടക്കം തിരികെയത്താൻ കഴിയാത്തവർ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇന്ന് കാബൂളിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം റദ്ദുചെയതതാണ് കൂടുതൽ പ്രതിസന്ധിക്കിടയാക്കിയത്. പലയിടത്തും ടെലഫോൺ ബന്ധവും തകരാറിലായി.
സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം നിലപാടെടുക്കുക എന്നതാണ് ഇന്ത്യ നിലവിൽ സ്വീകരിച്ചിരിക്കുന്ന തീരുമാനം. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും സാഹചര്യങ്ങൾ പരിശോധിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അറിയിച്ചു.
അതിനിടെ കാബൂൾ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London