മോണിംഗ് സ്റ്റാര്‍ തിരൂരിന്റെ നേതൃത്വത്തില്‍ തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ യോഗാ ദിനാചരണവും യോഗ ക്ലാസും നടത്തി. ഇന്റര്‍നാഷണല്‍ ഇന്‍സ്പിറേഷണല്‍ സ്പീക്കര്‍ ഫാറൂഖ് സെന്‍സായി യോഗാ ദിന സന്ദേശം നല്കി. മോണിംഗ് സ്റ്റാര്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ ഈസ മാസ്റ്റര്‍ യോഗ ക്ലാസിന് നേതൃത്വം നല്കി. യോഗദിനാചരണത്തിന്റെ ഭാഗമായി ഈസമാസ്റ്റര്ക്ക് മൊമെന്റോ നല്കി ആദരിച്ചു. ചടങ്ങില്‍ അഡ്വ. ഷമീര്‍ പയ്യനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
ബുഷ്റ, ഷബീബ് അസോസിയേറ്റ്, എം.എം. റാഷിദ് മാസ്റ്റര്‍, ഷെരീഫ് മുണ്ടേക്കാട്ട്, ഹെബ ഷെരീഫ്, മുജീബ് റഹ്്മാന്‍ മാണ്ടി, ഡോ.ഫവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സലാം കളത്തിങ്ങള്‍, സഹീര്‍ ബാബു, ഫാറൂഖ്, റഹീസ് പഞ്ചാബി, സുഹൈബ് മുത്തൂര്‍, ബിനീഷ് പരുത്തി കുന്നന്, ഷിഹാദ് വെല്‍ക്കം, ദിനില്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്കി. ഫാദേര്‍സ് ഡേയുടെ ഭാഗമായി അഫ്ത്താബ് ഷെരീഫ് മുണ്ടേക്കാട്ടിന് മൊമെന്റോ സമ്മാനിച്ചു.
© 2019 IBC Live. Developed By Web Designer London