തിരുവനന്തപുരം വർക്കലയിൽ അമ്മയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വർക്കല സ്വദേശി റസാക്കാണ് അറസ്റ്റിലായത്. വർക്കല ഇടവയിൽ നിന്നാണ് ഈ ക്രൂരദൃശ്യങ്ങൾ പുറത്തുവന്നത്. അമ്മയെ ക്രൂരമായി തൊഴിക്കുന്നതിൻറെയും അടിക്കുന്നതിൻറെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി പുറത്തു വന്നിരിക്കുന്നത്.
അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി വിദേശത്തുള്ള അച്ഛന് അയച്ചുകൊടുക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് അമ്മ പറഞ്ഞു. എന്നാൽ പ്രതിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London