തിരുവനന്തപുരം വെഞ്ഞാറമൂടിൽ മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിൽ ശ്രീജയാണ് മരിച്ചത്. ഒൻപതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയിൽ തിരുവന്തപുരം എസ്എടിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശ്രീജ ശീതളപാനിയത്തിൽ കുട്ടികള്‍ക്ക് എലിവിഷം കലർത്തി നൽകുകയായിരുന്നു. ഇന്നലെ വൈകുന്നേരം അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ചികിത്സിച്ച ഡോക്ടറോടാണ് കുട്ടികള്‍ക്കും വിഷം നൽകിയ കാര്യം ശ്രീജ പറയുന്നത്. ഉടൻ ശ്രീജയെയും കുട്ടികളെയും മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ശ്രീജ മരിച്ചത്. കുടുബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London