മാവേലിക്കരയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃമാതാവ് അറസ്റ്റിലായി. പനങ്ങാട് സ്വദേശി ബിൻസിയുടെ ആത്മഹത്യയിൽ ഭർതൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് നടപടി. പന്തളം പനങ്ങാട് സ്വദേശി ബിൻസി തോമസാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. ബിൻസിയെ ഭർത്താവും ഭർതൃമാതാവും മർദിച്ചിരുന്നെന്നും മർദനത്തിന്റെ ദൃശ്യങ്ങളടക്കം നൽകിയിട്ടും തെളിവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ ഏപ്രിൽ 26നാണ് ബിൻസി ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച യുവതിയുടെ കുടുംബം തന്നെയാണ് ഫോണിൽ നിന്ന് മർദിക്കുന്നതിന്റെയും മർദനമേറ്റ പാടുകളുടെയും ദൃശ്യങ്ങൾ കണ്ടെടുത്ത് പൊലീസിന് നൽകിയത്. സ്ത്രീധനം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ബിൻസിയെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചത്. സർക്കാർ ജോലി ലഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ബിൻസി ആത്മഹത്യ ചെയ്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London