ജലനിരപ്പുയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് തമിഴ്നാട്. 9 സ്പിൽ വേ ഷട്ടറുകളാണ് തുറന്നത്. പെരിയാറിന്റെ തീരത്തുള്ള മഞ്ജുമല, വള്ളക്കടവ്, ചപ്പാത്ത്, ആറ്റോരം, കടശ്ശിക്കാട് പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. പിന്നാലെ മൂന്ന് ഷട്ടറുകൾ അടച്ചു. നിലവിൽ 4712 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. 141.80 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 9 ഷട്ടറുകൾ ഒരുമിച്ച് തുറന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറി. വേണ്ടത്ര മുന്നറിയിപ്പ് നൽകാതെ ഷട്ടർ തുറക്കുന്നത് വലിയ ബുദ്ധിമുട്ടി സൃഷ്ടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.ആദ്യം അഞ്ചു ഷട്ടറുകൾ 60 സെന്റിമീറ്റർ അധികമുയർത്തി, 3948 ഘനയടി വെള്ളവും രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി 5554 ഘനയടി വെള്ളവും പുറത്തേക്ക് ഒഴുക്കിയിരുന്നു.
അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. പുതിയ ഡാം നിർമിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിൻ്റെ ഉടമസ്ഥാവകാശമുള്ള തമിഴ്നാടാണ്. പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിർദേശിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ലോക്സഭയിൽ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London