മുല്ലപ്പെരിയാർ വിൽയംസുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട നാല് പൊതുതാത്പര്യഹർജികൾ പരിഗണിക്കുന്നത്. മേൽനോട്ട സമിതി അംഗീകരിച്ച 142 അടി ജലനിരപ്പ് എന്ന റൂൾ കർവിനെ കേരളം എതിർക്കും.
ബേബി ഡാം ശക്തിപ്പെടുത്താനും, മരങ്ങൾ മുറിക്കാനും കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. മുല്ലപെരിയാർ അണക്കെട്ടിൽ വിള്ളലുകൾ ഉണ്ടായിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുതിയ മറുപടിസത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ചെറിയ ഭൂചലനങ്ങൾ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിൻറെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ല എന്ന കേരളത്തിൻറെ വാദം തെറ്റാണ് എന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം എന്നും തമിഴ്നാട് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London