മുല്ലപ്പെരിയാറിലെ വിവാദ മരമുറി ഉത്തരവിൽ വിശദീകരണം തേടാൻ സർക്കാർ. വനം – ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സർക്കാർ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗം ചേരാനുണ്ടായ കാരണം വ്യക്തമാക്കാനാണ് നിർദേശം. എന്നാൽ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ വിശദീകരണം. ഉത്തരവിറക്കിയതിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. നടപടിയിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസിനെതിരായ നടപടിയാണ് തീരുമാനിക്കുക. ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിൻറെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സർക്കാരിന് നൽകിയ വിശദീകരണം.
ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിച്ചുമാറ്റാൻ തമിഴ്നാടിന് നൽകിയ അനുമതി വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് മരവിപ്പിച്ചത്. പുതിയ ഉത്തരവ് തമിഴ്നാടിന് കൈമാറും. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സർക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി ഉൾപ്പടെയുള്ളവവർക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷത്തിൻറെ ആരോപണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London