മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു. തമിഴ്നാട് പറയുന്നതിനെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. പിജെ ജോസഫ് ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ അനുകൂല പരാമർശങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതു വരെ സമരം തുടരുമെന്നും ദീൻ കുര്യാക്കോസ് പറഞ്ഞു. അതിവൃഷ്ടി വന്നാൽ ഡാം നിലനിൽക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറയുമോയെന്ന് പി.ജെ ജോസഫ് ചോദിച്ചു. ജലബോംബ് ആണെന്ന് എംഎം മണി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയോട് പറയുമോ?? ആശങ്ക വേണ്ടെന്നെ ഞ്ചിൽ കൈ വെച്ച് പറയാൻ മുഖ്യമന്ത്രിക്ക് പറയാൻ കഴിയുമോ? അദ്ദേഹം ചോദിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London