മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രസർക്കാരിനും കേരള-തമിഴ്നാട് സർക്കാരുകൾക്കും സുപ്രിം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിൻറെതാണ് നടപടി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം പാട്ടക്കരാർ റദ്ദാക്കണമെന്ന ഹർജിയും പരിഗണിക്കും. അണക്കെട്ടിൻറെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രിംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാർ അന്തർ സംസ്ഥാന തർക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London