പിഎസ്സി ഉദ്യോഗാർത്ഥികളുമായി മന്ത്രിതലത്തിൽ ചർച്ച നടത്താൻ തയാറായ സർക്കാരിൻ്റെ തീരുമാനം വൈകിവന്ന വിവേകമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് സർക്കാർ മന്ത്രിതല ചർച്ച നടത്തേണ്ടതായിരുന്നു. പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ എൽജിഎസ് ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പ്രഹസനമാകുമോയെന്ന് ആശങ്കയുണ്ട്. ഒത്തുതീർപ്പിൽ ആത്മാർത്ഥയുണ്ടെങ്കിൽ എൽജിഎസ് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കാതെ വാക്കുപാലിക്കാൻ സർക്കാർ തയാറാകണം. സമരം അവസാനിപ്പിച്ച എൽജിഎസ് ഉദ്യോഗാർത്ഥികളുടെ സന്തോഷത്തിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്ക് ഒപ്പം കോൺഗ്രസും പങ്കുചേരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London