മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗം സി പി എം- ബി ജെ പി കൂട്ടുകെട്ടിൻ്റെ പരസ്യസമ്മാതമാണെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ”കള്ളക്കടത്ത് കേസിലെ പ്രതിയുമായി മുഖ്യമന്ത്രി യാത്ര ചെയ്തു. എന്നാൽ മുഖ്യമന്ത്രിയെ ഈ നിമിഷം വരെയും ഒരു അന്വേഷണം ഏജൻസിയും ചോദ്യം ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് കള്ളക്കടത്ത് നടത്തിയിതെന്നത് പകൽവെളിച്ചം പോലെ പരമാർഥമാണ്.
”എന്തുകൊണ്ടാണ് മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാത്തത്? അതാണ് ജനങ്ങൾക്ക് അറിയേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വർണക്കടത്തിൽ ദുരൂഹ മരണം ഉണ്ടെങ്കിൽ മറച്ചു വെക്കുന്നതെന്തിനാണ്. 1980ൽ പിണറായി വിജയൻ ജയിച്ചത് ബി ജെ പിയുടെ പൂർവ്വരൂപമായ അന്നത്തെ ജനസംഘവുമായി കൂട്ടുപിടിച്ചാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ തില്ലങ്കേരി മോഡൽ നടന്നോയെന്ന് വ്യക്തമാക്കണം.
സെക്രട്ടേറിയറ്റ് തീ പിടുത്തത്തിൽ അന്വേഷണ ഏജൻസികൾ എന്തു ചെയ്തെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ചേർന്ന ചർച്ചക്ക് ശേഷം നേതാക്കൾ സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London