തിരുവനന്തപുരം: സ്വപ്നയുടേതെന്ന പേരിൽ പുറത്തിറങ്ങിയ ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്ത നാടകമാണെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ടി ഇറക്കിയ ഒരു രാഷ്ട്രീയ നാടകമാണ് സ്വപ്നയുടെ ശബ്ദരേഖ. മുഖ്യമന്ത്രിയേയും സർക്കാരിനേയും രക്ഷിക്കാൻ വേണ്ടിയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കുറ്റവാളിയാണ് സ്വപ്ന. ഇവർ പുറത്തേക്ക് പോകുമ്പോഴാണോ ശബ്ദരേഖ റെക്കോർഡ് ചെയ്തതെങ്കിൽ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. ഈ ശബ്ദരേഖ യാഥാർഥ്യമാണോ, എവിടെ നിന്നാണ് മാധ്യമസുഹൃത്തുക്കൾക്ക് കിട്ടിയത് എന്ന വെളിപ്പെടുത്തണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London