നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കോൺഗ്രസിന്റെ അവകാശമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 87 സീറ്റിന് മുകളിൽ പാർട്ടി മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൻ പറഞ്ഞു. മുന്നണി വിട്ട എൽജെഡിയുടെ സീറ്റുകൾ കോൺഗ്രസിന് അവകാശപ്പെട്ടതാണ്. സീറ്റുകളുടെ കാര്യത്തിൽ യുഡിഎഫ് ഘടകകക്ഷികൾക്ക് തർക്കമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുല്ലപ്പള്ളി.
മുസ്ലിം ലീഗ് യാഥാർത്ഥ്യബോധമുള്ള പാർട്ടിയാണ്. അതുകൊണ്ട് തന്നെ കടുംപിടുത്തമുണ്ടാകില്ലെന്നും മുല്ലപ്പള്ളി. കെ മുരളീധരനെ കോൺഗ്രസ് എവിടെയും ഒഴിവാക്കിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്നത് രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്ത ശേഷം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മാണി സി കാപ്പനെ സ്വീകരിക്കുന്നത് നയങ്ങൾ പരിശോധിച്ച ശേഷം മാത്രമെന്നും മുല്ലപ്പള്ളി. ഘടകകക്ഷി ആക്കുന്നതിൽ ഒരു ചർച്ചയും നടന്നിട്ടില്ല. എഐസിസിയുടെ അനുമതി ഇതിന് വേണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London