മലപ്പുറം; മാധ്യമ പ്രവർത്തകർ സിദ്ദീഖ് കാപ്പന്റെ ജയിൽ മോചനത്തിനായി കേരളത്തിലെ പൊതു സമൂഹം ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മലപ്പുറം കലക്ട്രേറ്റിനു മുൻപിൽ കേരള പത്ര പ്രവർത്തക യൂണിയന്റെ സഹകരണത്തോടെ സിദ്ദീഖ് കാപ്പൻ ഐക്യ ദാർഢ്യ സമിതി സംഘടിപ്പിച്ച കാപ്പൻ കുടുംബത്തിന്റെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാപ്പന്റെ മോചനത്തിന് എല്ലാവരും ഉണർന്ന് പ്രവർത്തിക്കണം. മാധ്യമ പ്രവർത്തനം ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ഡൽഹിയിൽ ദീർഘ കാലം പ്രവർത്തിച്ച കാപ്പന്റെ ജയിൽ മോചനത്തിനായി മുൻകയ്യെടുക്കാൻ ഭരണ കൂടം മടി കാണിക്കരുത്. കേസ്സ് നടത്തിപ്പിനും മോചനത്തിനും കേരളീയ സമൂഹം മുന്നോട്ട് വരണം. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം .ഇക്കാര്യത്തിൽ ലീഗും യൂത്ത് ലീഗും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കാപ്പൻ ഐക്യ ദാർഢ്യ സമിതി ചെയർമാൻ എൻ പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. എം എൽ എ മാരായ പി ഉബൈദുള്ള, കെ എൻ എ ഖാദർ, മഹിള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജമീല ആൽപ്പറ്റ, പാലോളി കുഞ്ഞിമുഹമ്മദ്, അഡ്വ. പി എ പൗരൻ, കെ എസ് ഹരിഹരൻ, കെ പി ഒ റഹ്മത്തുല്ല, അഡ്വ സാദിഖ് നടുത്തൊടി, അഡ്വ. റിനിഷ, പി കെ സുജീർ, എസ് മഹേഷ് കുമാർ, കെ ഷംസുദ്ദീൻ മുബാറക്, പി സുന്ദർ രാജൻ, കെ പി എം റിയാസ്, ഗണേഷ് വടേരി, ഷെയ്ക് റസൽ, പി എ എം ഹാരിസ്, മുസ്തഫ കാപ്പൻ, ഷമീമ, ഫായിസ, സിദ്ദീഖ് കാപ്പന്റെ ഭാര്യ റയ്ഹാനത്ത്, അംബിക എന്നിവർ സംസാരിച്ചു. കുടുംബാഗങ്ങളും മാധ്യമ പ്രവർത്തകരും നാട്ടുകാരുമാണ് പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London