മലപ്പുറം: ഏഷ്യാനെറ്റിലെ ‘മുൻഷി’ പരമ്പരയിലെ പ്രധാന കഥാപാത്രമായ മുൻഷിയെ അവതരിപ്പിച്ച കെ പി ശിവശങ്കര കുറുപ്പ് അന്തരിച്ചു. മുൻഷി പരമ്പര തുടങ്ങി ആദ്യത്തെ പത്തുവർഷം ശിവശങ്കരക്കുറുപ്പായിരുന്നു കേന്ദ്രകഥാപാത്രമായ മുൻഷിയെ അവതരിപ്പിച്ചത്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ ഈ കഥാപാത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
കൊല്ലം പരവൂർ സ്വദേശിയാണ് അദ്ദേഹം. നീണ്ട 20 വർഷങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമായ കാർട്ടൂൺ സ്ട്രിപ്പാണ് ‘മുൻഷി’. ഓരോ ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുകയാണ് ‘മുൻഷി’ യിലൂടെ അവതരിപ്പിച്ചിരുന്നത്. ഇത്രയും നീണ്ട വർഷങ്ങളുടെ ചരിത്രം പറയാവുന്ന മറ്റൊരു ടെലിവിഷൻ പ്രോഗ്രാം വേറെയില്ല. ഏറ്റവുമധികം എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷൻ പരിപാടി എന്ന നിലയിൽ ലിംക ബുക്സ് ഓഫ് വേൾഡ് റെക്കോർഡ്സിലും ‘മുൻഷി’ ഇടം നേടിയിരുന്നു.
കൊല്ലം പരവൂരിലെ നാടകവേദികളിലും കെ പി എ സി യുടെ നാടകങ്ങളിലും ആൾ ഇന്ത്യാ റേഡിയോ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ പരവൂർ മേഖല ഉപദ്ദേശക സമിതി അംഗമായിരുന്നു. ദേവരാജൻ മാസ്റ്റർ, സി വി പത്മരാജൻ, പി കെ ഗുരുദാസൻ തുടങ്ങിയ പ്രതിഭകൾ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. രണ്ട് പതിറ്റാണ്ടായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അനിൽ ബാനർജിയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London