നേമത്ത് പോരാട്ടം ഇടത് മുന്നണിയും എൻ ഡി എയും തമ്മിലാണെന്ന ഇടത് പ്രചാരണത്തെ വിമർശിച്ച് മുരളീധരൻ. ബി.ജെ.പിക്ക് സ്വാധീനമുണ്ടാക്കി കൊടുക്കാനാണ് എൽഡിഎഫ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. വർഗ്ഗീയശക്തിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് തയ്യാറല്ലെന്നും ബിജെപിയെ തോൽപ്പിക്കുകയാണ് യു ഡി എഫിൻറെ ലക്ഷ്യമെന്നും കെ മുരളീധരൻ പറഞ്ഞു. ബൂത്ത് തലം വരെ കോൺഗ്രസ്സിൻറെ പ്രവർത്തനം ശക്തമാണ്. അതുകൊണ്ട് വിജയം ഉറപ്പാണ്. മത്സരം ഒന്നാം സ്ഥാനത്തിനാണ്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ നേടിയ 47000ത്തിൻറെ വോട്ട് 60000 ആക്കുകയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ലക്ഷ്യം വെക്കുന്നത്.
വികസനകാര്യത്തിൽ നേമം ഗുജറാത്തിനൊപ്പമാണെന്ന് കുമ്മനത്തിൻറെ പ്രസ്താവനയോട് ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് ഞങ്ങൾ തെളിയിക്കുമെന്നായിരുന്നു മുരളീധരൻറെ പ്രതികരണം. വികസന കാര്യത്തിൽ ബിജെപിയുടെ മാതൃക സംസ്ഥാനം എന്ന നിലയിലാണ് നേമത്തെ ഗുജറാത്തിനോട് ഉപമിക്കുന്നത് എന്നായിരുന്നു കുമ്മനം പറഞ്ഞത്. മുരളീധരൻറെ വരവോടെ ബിജെപിയുടെ വോട്ട് ചോർച്ചയുണ്ടാകുമെന്ന ആരോപണം തെറ്റാണെന്നും കോൺഗ്രസ്സിൻറെ വോട്ട് ചോരാതെ അവർ നോക്കിയാൽ മതിയെന്നും കുമ്മനം പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London