പിലാത്തറ: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി (56) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഗീതജ്ഞനും ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്.
ദേശാടനം സിനിമ മുതൽ കൈതപ്രത്തിൻ്റെ നിരവധി ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷനും സഹ സംഗീത സംവിധാനവുമായി സിനിമാ പിന്നണിയിലെത്തി. കണ്ണകി മുതൽ സ്വതന്ത്ര സംഗീത സംവിധാന രംഗത്ത് സജീവമായി.തിളക്കം, ദൈവനാമത്തിൽ, ഉള്ളം, ഏകാന്തം, മധ്യവേനൽ, കൗസ്തുഭം തുടങ്ങി നിരവധി സിനിമകൾക്ക് സംഗീത സംവിധാനം ചെയ്തു.കൗസ്തുഭം സിനിമയിൽ ഭാഗവതരായി വേഷമിട്ടു.
കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത് പരേതരായ കണ്ണാടി ഭാഗവതർ എന്ന കേശവൻ നമ്പൂതിരിയുടെയും അതിഥി അന്തർജ്ജനത്തിൻ്റെയും ഇളയ മകനായി ജനിച്ചു.ഭാര്യ: ഗൗരി അന്തർജ്ജനം (കാഞ്ഞങ്ങാട് ആലമ്പാടി). മക്കൾ: അതിഥി, നർമ്മദ (ഇരുവരും സോഫ്റ്റ് വെയർ എഞ്ചിനീയർ ) കേശവൻ. സഹോദരങ്ങൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (സംഗീതജ്ഞൻ, കോഴിക്കോട്),കൈതപ്രം വാസുദേവൻ നമ്പൂതിരി (റിട്ട. പ്രഥമാധ്യാപകൻ, യോഗാചാര്യൻ, എറണാകുളം), തങ്കം (നീലേശ്വരം പള്ളിക്കര കരക്കാട്), പരേതയായ സരസ്വതി (എടക്കാട് മന മഞ്ചേശ്വരം)
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London