നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കാൻ ഉമ്മൻചാണ്ടി തന്നെ വേണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനമാണ് നടപ്പായത്. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലീംലീഗ് ഇടപെട്ടിട്ടില്ല.
യുഡിഎഫിൽ ലീഗ് സ്വാധീനം എന്നത് ഇടതുപക്ഷത്തിൻ്റെ വർഗീയ പ്രചാരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ബിജെപി പ്രചാരണം സിപിഐഎം ഏറ്റെടുക്കുകയാണ്. വർഗീയ പ്രചാരണം സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി തുറന്നുപറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് മുസ്ലീംലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. കേസിൽ ഉൾപ്പെട്ട മുസ്ലീംലീഗ് എംഎൽഎമാരെ ഒറ്റപ്പെടുത്തില്ല. എംഎൽഎമാർക്കെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണ്. വനിതകളെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London