ന്യൂനപക്ഷ വർഗീയതാണ് ഏറ്റവും തീവ്രവർഗീയതയെന്ന വിജയരാഘവൻ്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്. സിപിഎമ്മിൻ്റേത് നയവ്യതിയാനമാണ്. ബോധപൂർവ്വമാണ് വിജയരാഘവൻ ഈ പ്രസ്താവന നടത്തിയത്. വിജയരാഘവന് ബിജെപി നേതാവിൻ്റെ സ്വരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പിഎ മജീദ് പറഞ്ഞു.
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ എന്നുമായിരുന്നു വിജയരാഘവൻ്റെ ഇന്നലത്തെ പ്രസ്താവന. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുവെയാണ് വിജയരാഘവൻ ഇത്തരത്തിൽ പ്രതികരിച്ചത്.
എന്നാൽ പരാമർശം വിവാദമായതോടെ ഇന്ന് വിജയരാഘവൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നും മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിക്കുകയുമാണ് എന്നുമാണ് അദ്ദേഹം ആരോപിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London